നിർഭയ കൂട്ടമാനഭം​ഗക്കേസ്: പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

NIRBHAYA CASE

ന്യൂഡൽഹി : നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. ഡൽഹി പട്യാല ഹൗസ് കോടതിയാണു പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 22നു തൂക്കിലേറ്റാനായിരുന്നു നേരത്തെ ഉത്തരവിട്ടത്. എന്നാൽ പ്രതി മുകേഷ് കുമാർ ദയാഹർജി നൽകിയ സാഹചര്യത്തിൽ ഇതിനു സാധുതയില്ലെന്നു കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്.

പ്രതികളിലൊരായ മുകേഷ് കുമാർ നൽകിയ ദയാഹർജി രാഷ്ട്രപതി ഇന്നു തള്ളിയിരുന്നു. മറ്റൊരു പ്രതി പവൻ ഗുപ്ത നൽകിയ പുതിയ ഹർജി സുപ്രീം കോടതി ഇനി പരിഗണിക്കാൻ സാധ്യതയില്ല. പിടിയിലായ ഘട്ടത്തിൽ തനിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നും ജുവനൈൽ വ്യവസ്ഥ അനുസരിച്ചല്ല വിചാരണ നടത്തിയതെന്നും കാട്ടിയാണു പവൻ ഗുപ്ത വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം പവൻ ഗുപ്ത, അക്ഷയ് കുമാർ സിങ്, വിനയ് ശർമ എന്നിവർ ദയാഹർജി നൽകിയിട്ടില്ല. മുകേഷ് സിങ്ങിന്റെ ഹർജി തള്ളിയ സാഹചര്യത്തിൽ ഇവരുടെ ഹർജിക്കും സാധുതയില്ലെന്നാണു വിലയിരുത്തൽ. എന്നാൽ ശിക്ഷ നടപ്പാക്കുന്നതു വൈകിപ്പിക്കാൻ വീണ്ടും ദയാഹർജി സമർപ്പിച്ചേക്കാമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ദയാഹർജി സമർപ്പിക്കാനും മറ്റുമായി തിഹാർ ജയിൽ അധികൃതർ നൽകിയ സമയപരിധി കഴിഞ്ഞതിനാൽ ഇനി ഇവരുടെ മുന്നിൽ ഇതിനുള്ള അവസരമില്ലെന്നും വിലയിരുത്തലുണ്ട്. പ്രതികൾക്കു ആവശ്യത്തിലേറെ സമയം ലഭിച്ചിരുന്നുവെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Read Previous

പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

Read Next

കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനും അല്‍ ഉമ്മ തലവനുമായ മെഹ്ബൂബ് പാഷ പിടിയില്‍

error: Content is protected !!