പുതുവത്സര ദിനത്തില്‍ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി. 7 ദിവസത്തെ പണമടച്ചുള്ള പാര്‍ക്കിംഗ് സോണുകള്‍ക്ക് ഇളവ് ബാധകമല്ല. യുഎഇയില്‍ പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പ്രഖ്യാപനം. അതേസമയം ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഗതാഗത നിയന്ത്രണവും പൊതുഗതാഗത ഷെഡ്യൂളുകളും പ്രഖ്യാപിച്ചു.
പുതുവര്‍ഷത്തോടനുബന്ധിച്ച് അബുദാബിയിലെ എല്ലാ റോഡുകളിലും തെരുവുകളിലും തൊഴിലാളികളെ കൊണ്ടുപോകുന്ന ട്രക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയ്ക്ക് അബുദാബി പൊലീസ് നിരോധനം പ്രഖ്യാപിച്ചു. ഇതില്‍ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, മുസ്ഫ പാലം, സെക്ഷന്‍ ബ്രിഡ്ജ് എന്നിവ ഉള്‍പ്പെടുന്നു.
2022 ഡിസംബര്‍ 31 ശനിയാഴ്ച രാവിലെ 7 മണി മുതല്‍ 2023 ജനുവരി 1 ഞായറാഴ്ച രാവിലെ 7 മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കന്നത്.