തപാല്‍ വകുപ്പ്സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമെന്ന നിലയില്കേരള ബാങ്കിന്റെ (കേരള സംസ്ഥാന സഹകരണ ബാങ്ക്) ലോഗോ ആലേഖനം ചെയ്ത പ്രത്യേക തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി. ‘Customised My Stamp’ പദ്ധതി പ്രകാരമാണ് തപാല്‍ വകുപ്പ്കേരള ബാങ്കിന്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാമ്പ് പ്രകാശനം ചെയ്തു.
സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, കേരള തപാല്‍ സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഷൂലി ബര്മന്, കേരള ബാങ്ക് സിഇഒ പി.എസ്. രാജന്, സിജിഎം കെ.സി. സഹദേവന്, ജനറല്‍ മാനേജര്‍ റ്റി.കെ. റോയ് എന്നിവര്‍ പങ്കെടുത്തു.


