കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാല്, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എംഎല്‍എയടക്കം അഞ്ചു സിപിഎം നേതാക്കള്‍ക്ക് കോടതി നോട്ടീസ് അയച്ചു. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം എല്‍ എ യുമായ കെ.വി. കുഞ്ഞിരാമന്, സിപിഎം നേതാക്കളായ രാഘവന് വെളുത്തോളി കെ.വി. ഭാസ്കരന്, ഗോപന് വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.
ഡിസംബര്‍ 15ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് സിബിഐ മുന്‍ എംഎല്‍എ അടക്കം അഞ്ചു സിപിഎം പ്രവര്‍ത്തകരെ കേസില്‍ പ്രതിചേര്‍ത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സന്ദീപിനെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമവും സിബിഐ ആരംഭിച്ചിട്ടുണ്ട്.


