കുട്ടനാട് സീറ്റ് യുഡിഎഫ് ജോസഫ് വിഭാഗത്തിന് നല്കി. ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി പി.െജ. ജോസഫ് പറഞ്ഞു. ചവറയില്‍ ഷിബു ബേബി ജോണും മത്സരിക്കും. ഇക്കാര്യം ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.
കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ കുട്ടനാട്ടിലെ വിജയത്തിന് തടസമാകില്ലെന്ന് അഡ്വ. ജേക്കബ് എബ്രഹാം പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. കുട്ടനാട്ടില്‍ ജയം ഉറപ്പാണെന്നും ജേക്കബ് എബ്രഹാം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പേ ഷിബു ബേബി ജോണ്‍ പ്രചരണം തുടങ്ങിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രചരണം. ബേബി ജോണിന്റെ തൊഴിലാളി പ്രസ്ഥാന ചരിത്രമാണ് മത്സ്യ തൊഴിലാളിക്ക് മുമ്പില്‍ ആര് എസ്.പി. വയ്ക്കുന്നത്.
കേരള കോണ്‍ഗ്രസ് എം യു.ഡി.എഫിലേക്ക് തിരിച്ച് വരാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിലാണ് പിജെ ജോസഫ് വിഭാഗത്തിന് കുട്ടനാട്ടില്‍ സീറ്റ് നല്കാന് യു.ഡി.എഫ് തീരുമാനിച്ചത്. എന്നാല്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സീറ്റ് ഏറ്റെടുത്ത് കോണ്‍ഗ്രസ് കുട്ടനാട്ടില്‍ മത്സരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം 18ന് ശേഷമേ ഉണ്ടാകൂ. എന്നാല്‍ മണ്ഡലത്തില്‍ എന്‍സിപി സ്ഥാനാര്‍ഥി തോമസ് കെ. തോമസ് പ്രാദേശിക തലത്തില്‍ പ്രചരണം ആരംഭിച്ചു. എല്‍.ഡി.എഫ് ഘടക കക്ഷികളും രംഗത്തുണ്ട്. എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി ചിത്രം ഇപ്പോഴും വ്യക്തമല്ല.
അതേസമയം, ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിന് എതിരെ പിജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് പിജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.
വസ്തുതകള്‍ പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ജോസ് പക്ഷത്തിനു ചിഹ്നം അനുവദിച്ചത്. 450 അംഗ സംസ്ഥാന സമിതിയില്‍ 305 പേരുടെ നിലപാട് മാത്രം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ്. കേരള കോണ്‍ഗ്രസ് എം ചെയര്മാന് ആയി ചുമതല ഏല്ക്കുന്നതില് നിന്ന് മജിസ്ട്രേറ്റ് കോടതി ജോസ് കെ മാണിയെ വിലക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും.