സ്മാര്‍ട്ട് ഫോണുകളില്‍ ഇനി ആര്‍ത്തവ ഇമോജിയും
ലണ്ടന്‍: ആര്‍ത്തവത്തെകുറിച്ച് മടിയില്ലാതെ ഇനി സംസാരിക്കാം.
സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജികള്‍ എത്തുന്നു. വരുന്ന മാര്‍ച്ചോടെ ഇത് പ്രാബല്യത്തിലാകും. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്ഫോണുകളില്‍ വരുന്നത്.
2017 മുതല്‍ ആര്‍ത്തവ ഇമോജികള്‍ യുണികോഡില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു യു കെ പ്ലാന്‍ ഇന്റര്‍നാഷണല്‍ . പല ഡിസൈനുകളും തള്ളിക്കളഞ്ഞിട്ടും, പലയിടത്തുനിന്നും ആക്ഷേപങ്ങള്‍ വന്നിട്ടും തളരാതെ ഒടുവില്‍ അവര്‍ തങ്ങളുടെ ലക്ഷ്യത്തില്‍ എത്തുക തന്നെ ചെയ്തു.
ആര്‍ത്തവ രക്തം പറ്റിയ ഒരു അടിവസ്ത്രം, ആര്‍ത്തവം സൂചിപ്പിക്കുന്ന ഒരു കലണ്ടര്‍ താള്, പുഞ്ചിരിക്കുന്ന ഒരു രക്തത്തുള്ളി, ഗര്‍ഭപാത്രം മുതലായവയുടെയൊക്കെ മാതൃകയിലാണ് ഇമോജികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.