നെല്ലിക്കുഴി ഉപതെരഞ്ഞെടുപ്പ് ; ഇടതുമുന്നണിക്ക് അട്ടിമറി ജയം

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. യു. ഡി. എഫി ന്‍റെ ഉറച്ച വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി. എം അബ്ദുല്‍ അസീസ് അട്ടിമറി വിജയിച്ചു. 270 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു. ഡി. എഫ് സീറ്റില്‍ ടി. എം അബ്ദുല്‍ അസീസ് അട്ടിമറി ജയം സ്വന്തമാക്കിയത്. ഈ വാര്‍ഡ് രൂപീകരണ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് വട്ടവും യു. ഡി. എഫ് ആണ് വാര്‍ഡില്‍ വിജയിച്ചത്. ടി. എം അബ്ദുല്‍ അസീസിന് 705 വോട്ടും . യു. ഡി. എഫ് സ്ഥാനാർത്ഥിയായ മുംതാസ് ഷാജഹാന്‍ 435 വോട്ടും, ബി. ജെ. പി സ്ഥാനാർത്ഥി ഡി. മധു 65 വോട്ടും നേടി.

Read Previous

റിമാന്‍ഡ് പ്രതിയുടെ മരണം : ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി

Read Next

ജോസ് കെ മാണിക്കെതിരെ തൊടുപുഴ പൊലീസിൽ പരാതി