വീടിന് ചുറ്റും രക്തക്കറ, രക്തം പുരണ്ട പേപ്പറുകൾ തോര്‍ത്തുകൾ; ഭീതിയോടെ ഒരു നാട്

neiyyatinkara, blood stain

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതില്‍ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. രക്തം പുരണ്ട പേപ്പറുകളും തുണികളുമാണ് കണ്ടെത്തിയത്. സ്ഥലത്തെത്തി പൊലീസ് നടത്തിയ പരിശോധനയില്‍ മനുഷ്യരക്തമാണെന്നാണ് പ്രാഥമിക നിഗമനം.

നെയ്യാറ്റിന്‍കര കോടതിക്ക് സമീപത്തെ കന്നിപ്പുറം കടവിനടുത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് രക്തക്കറ കണ്ടത്. രാവിലെ റോഡിലെ രക്ത തുള്ളികളാണ് ആദ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കടവിന് സമീപത്തും വീടുകളുടെ ചുമരിലും രക്തക്കറ കണ്ടെത്തി. പിന്നാലെ രക്തം പുരണ്ട പേപ്പറുകളും തോര്‍ത്തുകളും കിട്ടി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.കടവിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ അടിപിടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കവര്‍ച്ചാസംഘമാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് രക്തസാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു

Read Previous

തീവണ്ടിയിലെ ഗായകര്‍ക്കൊപ്പം പാട്ടുപാടിയും താളമിട്ടും എംഎല്‍എമാര്‍: വീഡിയോ വൈറല്‍

Read Next

സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ്

error: Content is protected !!