ഭാഗ്യചിഹ്നത്തിന് പേരിടാം: ഇക്കുറി സോഷ്യല്‍ മീഡിയ വഴി

ആലപ്പുഴ: 67-ാമത് #ഇപ്പോള്‍ പേരിടാം.തുഴയേന്തി വിജയചിഹ്നവുമായി നില്‍ക്കുന്ന കുട്ടനാടന്‍ താറാവാണ് ഇത്തവണത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തിരിക്കുന്നത്. പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നീ സമൂഹ മാധ്യമങ്ങള്‍ വഴി പേരുകള്‍ നിര്‍ദ്ദേശിക്കാം. വാട്‌സാപ്പില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ ഭാഗ്യചിഹ്നത്തിന് നിര്‍ദ്ദേശിക്കുന്ന പേര്-കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഒറ്റ മെസേജ് ആയി 9496003212 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം. ഫെയ്‌സ്ബുക്കില്‍ പേരുകള്‍ നിര്‍ദ്ദേശിക്കുന്നവര്‍ പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആലപ്പുഴ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്ക്് നിര്‍ദ്ദേശിക്കുന്ന പേര്-കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഒറ്റ പേഴ്‌സണല്‍ മെസേജായി അയക്കാവുന്നതാണ്. ഓഗസ്റ്റ് 2 ന് വൈകിട്ട് 5 മണി വരെയാണ് പേര് നിര്‍ദ്ദേശിക്കാനുള്ള സമയം.വിജയികള്‍ക്ക് മുല്ലയ്ക്കല്‍ നൂര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് നല്‍കുന്ന സ്വര്‍ണ്ണനാണയമാണ് സമ്മാനം.

Read Previous

എല്‍ദോ എബ്രഹാം എം.എല്‍.എയെ സംസ്ഥാന ചീഫ് വിപ്പ് കെ.രാജന്‍ സന്ദര്‍ശിച്ചു

Read Next

അന്നൂര്‍ ദന്തല്‍ കോളേജില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദന്തല്‍ എക്‌സിബിഷന്‍ നടത്തുന്നു.