500 ഓളം ഒഴിവുകള്‍, ജൂലൈ 13 ന് കാക്കനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, തൊഴില്‍ മേള സംഘടിപ്പിക്കുന്നു

കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലയിലെ എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ളവര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 2019 ജൂലൈ 13 ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ‘മാര്‍ത്തോമ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്’ എന്ന സ്ഥാപനത്തില്‍ വച്ചാണ് ഈ തൊഴില്‍ റിക്രൂട്ടമെന്റ് നടത്തുന്നത്. 500 ഓളം ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രസ്തുത സ്ഥാപനത്തില്‍ രാവിലെ 09.30 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422458 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

11 RDads Place Your ads small

Avatar

News Editor

Read Previous

കുന്ദമംഗലത്ത് അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച യൂത്ത് ലീഗ് നേതാവ് പിടിയില്‍

Read Next

ഡാം തകര്‍ച്ചയ്ക്ക് കാരണം ഞണ്ടുകളെന്ന് മന്ത്രി; നാട്ടുകാര്‍ പ്രതിഷേധിച്ചതിങ്ങനെ

error: Content is protected !!