സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പും: സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് നയന്‍താര പറയുന്നു

ലോകത്തെവിടെയും നയന്‍സ് ഫാന്‍സുണ്ട്. തമിഴിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുതന്നെ നയന്‍താരയെ വിശേഷിപ്പിക്കാം. 70ഓളം സിനിമകളില്‍ നായികയായി വേഷമിട്ടു കഴിഞ്ഞു. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളുടെ നായികയായി തിളങ്ങി. എന്നാല്‍, നയന്‍സ് ഇഷ്ടപ്പെടുന്ന ആരാധിക്കുന്ന ഒരു നടന്‍ ഉണ്ട്.

നന്മയും എളിമയും ഉള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ നയന്‍താരയ്ക്ക് ഒരേ ഒരു ഉത്തരമേ ഉള്ളൂ. അത് രജനീകാന്ത് തന്നെ. സ്ത്രീകളെ കാണുമ്പോള്‍ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ എന്നാണ് താരം പറയുന്നത്. സ്ത്രീകളോട് വളരെയധികം വിനയം കാണിക്കുന്ന മനുഷ്യനാണ് അദ്ദേഹമെന്ന് നയന്‍സ് പറയുന്നു.

നയന്‍താരയുടെ പുതിയ മലയാള ചലച്ചിത്രം ലവ് ആക്ഷന്‍ ഡ്രാമ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷമേ നയന്‍താര മലയാള ചിത്രം ചെയ്യാറുള്ളൂ. അതുകൊണ്ടുതന്നെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്.

Read Previous

കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് ജോസ് ടോം: പി സി ജോർജ്ജ്

Read Next

കൊച്ചി കോർ​പ്പറേഷന് കീഴിലുള്ള തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് മേയർ സൗമിനി ജെയിൻ

error: Content is protected !!