നവാസ് ശെരീഫിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അഴിമതിക്ക് കേസെടുത്തു

പ്രധാനമന്ത്രി നവാസ് ശെരീഫിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ അഴിമതിക്ക് കേസെടുത്തു. 34 വര്‍ഷം മുമ്പ് പഞ്ചാബ് പ്രവിശ്യയില്‍ അനധികൃതമായി ഭൂമി അനുവദിച്ച സംഭവത്തിലാണ് കേസെടുത്തത്.

ജംഗ് / ജിയോ മീഡിയാ ഗ്രൂപ്പ് ഉടമ മിര്‍ ശക്കിലൂര്‍ റഹ്മാന്‍, മുന്‍ ലാഹോര്‍ ഡവലപ്പ്മെന്റ് അതോറിറ്റി (എല്‍ ഡി എ) ഡയറക്ടര്‍ ഹുമയുണ്‍ ഫൈസ് റസൂല്‍, മുന്‍ ഡയറക്ടര്‍(ലാന്‍ഡ്) മിയാന്‍ ബശീര്‍ എന്നിവരാണ് എന്‍ എ ബി സമര്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍.

നിയമലംഘന കേസില്‍ ജയിലിലായിരുന്ന ശെരീഫ് ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ ലാഹോര്‍ ഹൈക്കോടതി നാലാഴ്ചത്തെ അനുമതി നല്‍കിയതിനെ തുടര്‍ന്ന് നവംബറില്‍ ശെരീഫ് ലണ്ടനിലേക്ക് പോയിരുന്നു. 70കാരനായ ശെരീഫിനെതിരെ മൂന്ന് തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും പ്രതികരിക്കാത്തതിനാല്‍ നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) അഴിമതി വിരുദ്ധ കോടതിയെ സമീപിച്ച് ശെരീഫിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു.

Read Previous

പതഞ്ജലി സ്ഥാപകന്‍ രാം ദേവടക്കം അഞ്ച് പേര്‍ക്കെതിരെ ജയ്പൂര്‍ പോലീസ് കേസെടുത്തു

Read Next

മുഖ്യ മന്ത്രിയുടെ സഹായ ഹസ്‌തം വായ്പാ പദ്ധതിയില്‍ ഇതുവരെ വിതരണം ചെയ്തത് 1429 കോടി

error: Content is protected !!