നവയുഗം ലീഡേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ദമ്മാം: ഒരാളുടെ ഇന്ത്യന്‍ പൗരത്വം തീരുമാനിയ്ക്കാനായി അയാളുടെ മതം മാനദണ്ഡം ആക്കുന്ന നടപടികള്‍, മാനുഷിക, മതേതര മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്നും, അതിനാല്‍ പൗരത്വ ഭേദഗതി നിയമം പിന്‍വലിയ്ക്കണം എന്നും നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നവയുഗം കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.

അല്‍കോബാര്‍ റഫ ആഡിറ്റോറിയത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹന്റെ അദ്ധ്യക്ഷതയില്‍ നടന്ന നവയുഗം ലീഡേഴ്സ് ക്യാമ്പ്, മുതിര്‍ന്ന നേതാവ് ഉണ്ണി പൂച്ചെടിയല്‍ ഉത്ഘാടനം ചെയ്തു. പ്രവാസത്തിന്റെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ്, ഭാവിയിലേക്ക് കരുതലോടെ ജീവിയ്ക്കാന്‍ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കാന്‍ പ്രവാസികള്‍ ഇപ്പോഴേ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ പ്രവര്‍ത്തനറിപ്പോര്‍ട്ടും, ഭാവിപരിപാടികളും അവതരിപ്പിച്ചു. നവയുഗം കേന്ദ്രഭാരവാഹികളായ ഷാജി മതിലകം, സാജന്‍ കണിയാപുരം എന്നിവരും, വിവിധ മേഖല പ്രതിനിധികളും സംസാരിച്ചു. മുന്‍മന്ത്രി തോമസ് ചാണ്ടി, നവയുഗം അല്ഹസ മസറോയ്യ യൂണിറ്റ് ഭാരവാഹിയായിരുന്ന അബുബക്കര്‍ നാസര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അന്‍വര്‍ ആലപ്പുഴ അനുശോചനപ്രമേയം അവതരിപ്പിച്ചു.

നവയുഗത്തിന്റെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, വിവിധ മേഖല, യൂണിറ്റ്, പോഷക സംഘടന കമ്മിറ്റി ഭാരവാഹികള്‍ എന്നിവരാണ് ലീഡേഴ്സ് ക്യാമ്പില്‍ പങ്കെടുത്തത്. സമ്മേളനത്തിന് നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറിമാരായ ശ്രീകുമാര്‍ വെള്ളല്ലൂര്‍ സ്വാഗതവും, ബിജു വര്‍ക്കി നന്ദിയും പറഞ്ഞു. ക്യാമ്പിന് നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, ഷിബുകുമാര്‍, പ്രിജി കൊല്ലം, ഗോപകുമാര്‍, സുബിവര്‍മ്മ പണിക്കര്‍, അനീഷ കലാം, ശ്രീലാല്‍, മിനി ഷാജി, ശരണ്യ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി.

Read Previous

ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ സുല്‍ഫി നൂഹുവിന്റെ പിതാവ് നൂഹു എം നിര്യാതനായി

Read Next

മു​ത്തൂ​റ്റ് എം​ഡി ജോ​ര്‍​ജ് അ​ല​ക്സാ​ണ്ട​റി​ന്‍റെ വാ​ഹ​ന​ത്തി​ന് നേ​രെ ക​ല്ലേ​റ്

error: Content is protected !!