ന​വാ​സ് ഷെ​രീ​ഫ് ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍

navas sherriff, pakisthan

ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫി​നെ ഒ​ളി​ച്ചോ​ട്ട​ക്കാ​ര​നെ​ന്ന് പ്ര​ഖ്യാ​പി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ഭരണകൂടം. ​ല​ണ്ട​നി​ലു​ള്ള ന​വാ​സ് ഷെ​രീ​ഫ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഹാ​ജ​രാ​ക്കാ​തെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.  എ​ഴു​പ​തു​കാ​ര​നാ​യ ന​വാ​സ് ഷെ​രീ​ഫി​ന് ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് ചി​കി​ത്സ​യ്ക്കാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കാ​ന്‍ ലാ​ഹോ​ര്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളൊ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

ന​വാ​സ് ഷെ​രീ​ഫി​ന്‍റെ ജാ​മ്യം നീ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് ചൊ​വ്വാ​ഴ്ച സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ന​വാ​സ് ഷെ​രീ​ഫി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​നെ പ​രി​ശോ​ധി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സം​ഘം അ​റി​യി​ച്ചു.

Read Previous

ര​ക്ഷ​പ്പെ​ടാ​ന്‍ രു​ദ്രാ​ക്ഷം കാ​ണി​ച്ചു; ഡ​ല്‍​ഹി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ അ​നു​ഭ​വം ഇങ്ങനെ

Read Next

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​തി​ഷേ​ധി​ക്കാ​നും പ​ഠി​പ്പു മു​ട​ക്കാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്ന് ചെ​ന്നി​ത്ത​ല

error: Content is protected !!