നവകേരള സാംസ്‌കാരിക യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്ജ്വല സ്വീകരണം

0

Get real time updates directly on you device, subscribe now.

മൂവാറ്റുപുഴ: പ്രകൃതി, ലിംഗനീതി, മതനിരപേക്ഷത എന്നീ സന്ദേശവുമായി പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയുടെ തെക്കന്‍ മേഖല നവകേരള സാംസ്‌കാരിക യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ നയിക്കുന്ന ജാഥയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മൂവാറ്റുപുഴയില്‍ കലാകാരന്മാരും സാഹിത്യകാരന്മാരും, സാംസക്കാരിക പ്രവര്‍ത്തകരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. എല്‍ദോ എബ്രാഹാം എം എല്‍ എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ജാഥാ ക്യാപ്റ്ററ്റന്‍ ഷാജി എന്‍ കരുണിനെ എല്‍ദോ എബ്രാഹാം എം.എല്‍.എ പൊന്നാട അണിയിച്ച് സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ. കെ. ജി. പൗലോസ് അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ സി.ആര്‍. ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞു. സംസ്‌കൃത സര്‍വ്വ കലാശാല പ്രോ- വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രവികുമാര്‍, മുഖ്യ പ്രഭാഷണം നടത്തി. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ,പ്രൊ. വിഎന്‍. മുരളി, എ.ജി. ഗോഗുലേന്ദ്രന്‍, പ്രൊ.എം.എം. നാരായണന്‍ , മ്യൂസ് മേരി , ഡോ. പി.എസ്. ശ്രീകല, വിനോദ് വൈശാഖി, ജോഷി ഡോണ്‍ ബോസ്‌കോ, ജയകുമാര്‍ ചെങ്ങമനാട് , എം.ആര്‍. പ്രഭാകരന്‍, കുമാര്‍. കെ. മുടവൂര്‍ എന്നിവര്‍ സംസാരിച്ചു. പ്രപുരോഗമന കലാസാഹിത്യ സംഘം കോതമംഗലം, കവളങ്ങാട്, കൂത്താട്ടുകുളം, മുവാറ്റുപുഴ, കോലഞ്ചേരി ,പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍ എന്നിവര്‍ ജാഥയെ സ്വീകരിയ്ക്കാക്കാനെത്തി. ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള കലാ- സാഹിത്യ രംഗത്തെ പ്രമുഖരെചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു .

Leave A Reply

Your email address will not be published.