ദേശീയ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് റണ്ണറപ്പ്

WELLWISHER ADS RS

 

വിശാഖപട്ടണത്ത് സമാപിച്ച 67-ാമത് അഖിലേന്ത്യാ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ 114 പോയിന്‍റോടുകൂടി കേരളാ പോലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1997 നു ശേഷം ആദ്യമായാണ് കേരളം സംസ്ഥാന പോലീസ് വിഭാഗത്തില്‍ ഒന്നാമതെത്തുന്നത്.

പഞ്ചാബ് രണ്ടാം സ്ഥാനവും ഹരിയാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് റണ്ണറപ്പായി. അഖിലേന്ത്യ പോലീസ് അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരളാ പോലീസിന് ഈ ബഹുമതി ലഭിക്കുന്നത്. ഒന്നാം സ്ഥാനം 158 പോയിന്‍റ് നേടിയ ബി.എസ്. എഫിനാണ്. പഞ്ചാബ് മൂന്നാം സ്ഥാനം നേടി.

ശനിയാഴ്ച നടന്ന 100 മീറ്റര്‍ ഫ്രീസ്റ്റെല്‍ വിഭാഗത്തില്‍ 52.53 സെക്കന്‍റോടുകൂടി കേരളാ പോലീസിന്‍റെ സജന്‍ പ്രകാശ് സ്വര്‍ണ്ണം നേടി സ്വന്തം റിക്കോര്‍ഡ് നിലനിര്‍ത്തി.
മീറ്റീന്‍റെ മികച്ച നീന്തല്‍ താരമായി സജന്‍ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 6 സ്വര്‍ണ്ണവും 2 വെങ്കലവുമാണ് ലഭിച്ചത്. അതില്‍ 5 സ്വര്‍ണ്ണം വ്യക്തിഗത ഇനത്തിലും മറ്റു മൂന്നു മെഡലുകള്‍ മീറ്റ് റെക്കോര്‍ഡുമാണ്.
കേരളാ പോലീസിന്‍റെ 10 താരങ്ങള്‍ അടങ്ങിയ സംഘത്തില്‍ 7 പേരാണ് ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്.

Subscribe to our newsletter

Leave A Reply

Your email address will not be published.