ദേശീയ ചലചിത്രോത്സവം: സംഘാടക സമതി രൂപികരിച്ചു

മൂവാറ്റുപുഴ: സംസ്ഥാന ചലചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 11-ാംമത് ദേശിയ ചലചിത്രോത്സവ നടത്തിപ്പിനുള്ള സംഘടക സമതി രൂപികരിച്ചു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമതി രൂപീകരണ യോഗം ചലചിത്ര അക്കഡമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി പ്രകാശ് ശ്രീധര്‍ സ്വാഗതം പറഞ്ഞു. ആഗസ്റ്റ് 10മുതല്‍ 14 വരെ മൂവാറ്റുപുഴ ഇ വി എം ലതാ തീയേറ്ററില്‍ രണ്ടിടത്താണ് ചലചിത്ര പ്രദര്‍ശനം . ഇന്ത്യയിലെ 32 ഭാഷാ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചലചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, അക്കാഡമി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്‍. ബാബു, സിനിമ ചായഗ്രാഹകന്‍ മധു നീലകണ്ഠന്‍, എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി മന്ത്രി എ.കെ. ബാലന്‍ ( മുഖ്യ രക്ഷാധികാരി), എല്‍ദോഎബ്രാഹാം എം.എല്‍.എ ( ചെയര്‍മാന്‍), യു.ആര്‍.ബാബു( വര്‍ക്കിംഗ് ചെയര്‍മാന്‍), കമല്‍ ( ഫെസ്റ്റ് വെല്‍ ഡയറക്ടര്‍), മഹേഷ് പഞ്ചു ( ജനറല്‍ കണ്‍വീനര്‍), ബീനാ പോള്‍ ( ആര്‍ട്ടിസ്റ്റ് ഡയറക്ടര്‍), പ്രകാശ് ശ്രീധര്‍ (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

11 RDads Place Your ads small

Avatar

സ്വന്തം ലേഖകൻ

Read Previous

മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം; കെ.എ.നവാസ് പ്രസിഡന്റ്

Read Next

കെ.അശോക് കുമാറിനെ ജോ. ചീഫ് ഇലക്ടറല്‍ ഓഫീറസായി നിയമിച്ചു

error: Content is protected !!