ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

VIKRAM LANDER, ISRO, NASA

വാഷിംഗ്ടണ്‍: വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്‍താണ് കണ്ടെത്തല്‍. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങൾക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ടായിരുന്നു. നാസയുടെ റീ കണ്‍സൻസ് ഓർബിറ്റർ വിക്രംലാൻഡർ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങൾ നേരത്തെ എടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ വ്യക്കതമാകക്യിട്ടുണ്ട്. സെപ്റ്റംബര്‍ 7 ന് തകര്‍ന്ന് വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ ലഭിക്കുന്നത്.‌

Read Previous

കള്ളന്റെ മക്കളെന്ന പേര് കേട്ട് തന്റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹം: താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുന്നുവെന്ന പ്രഖ്യാപനവുമായി ഫിറോസ് കുന്നംപറമ്പില്‍

Read Next

മൂന്നുകോടിയുടെ രത്നക്കല്ല് തട്ടിയെടുത്തു, സിപിഎം ജില്ലാ പഞ്ചായത്തംഗം അടക്കം ഏഴുപേര്‍ക്കെതിരെ കേസ്

error: Content is protected !!