ഇടുക്കിയില്‍ വീണ്ടും നന്നങ്ങാടികള്‍ കണ്ടെത്തി

ഇടുക്കി ചെല്ലാര്‍കോവില്‍ മൈലാടുംപാറ സ്വദേശിയായ കമ്പിയില്‍ ബിനോയിയുടെ പുരയിടത്തില്‍ നന്നങ്ങാടികള്‍ കണ്ടെത്തി. പടുതാക്കുളം നിര്‍മ്മിക്കാനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റിയപ്പോള്‍ നന്നങ്ങാടികള്‍ കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് നന്നങ്ങാടികള്‍ കണ്ടെടുത്തിട്ടുണ്ട്. പ്രാചീനകാലത്ത് മൃതദേഹം അടക്കംചെയ്യുന്നതിന് വലിയ മണ്‍പാത്രം ആണു നന്നങ്ങാടി. മൃതദേഹം ഇത്തരം ഭരണികളിലാക്കി മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവായിരുന്നു.

Read Previous

ഉംപുന്‍ ചുഴലിക്കാറ്റ്; ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും

Read Next

എസ്.എസ്.എല്‍.സി, പ്ലസ് ടു, പരീക്ഷകള്‍ ജൂണിലേയ്ക്ക് മാറ്റി

error: Content is protected !!