easter

ര​ണ്ടു ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ന​ടി ന​ഡ്ജ റെ​ജി​ന്‍ അ​ന്ത​രി​ച്ചു

QHSE

ന്യു​യോ​ര്‍​ക്ക്: ബോ​ണ്ട് ന​ടി ന​ഡ്ജ റെ​ജി​ന്‍ (87) അ​ന്ത​രി​ച്ചു. ര​ണ്ടു ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​നേ​താ​വി​ന്‍റെ മ​ര​ണം 007 ഔദ്യോഗിക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലാ​ണ് അ​റി​യി​ച്ച​ത്.

1963-ല്‍ ​ഫ്രം റ​ഷ്യ വി​ത്ത് ലൗ ​എ​ന്ന ചി​ത്ര​ത്തി​ല്‍ ന​ഡ്ജ എം​ഐ6 സ്റ്റേ​ഷ​ന്‍ ബോ​സി​ന്‍റെ വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഗോ​ള്‍​ഡ് ഫിം​ഗ​റി​ല്‍ സീ​ന്‍ കോ​ണ​റി​ക്കൊ​പ്പ​വും അ​വ​ര്‍ വേ​ഷ​മി​ട്ടു.

സെ​ര്‍​ബി​യ​യി​ലെ ബെ​ല്‍​ഗ്രേ​ഡി​ല്‍ ജ​നി​ച്ച ന​ഡ്ജ, ജ​ര്‍​മ​നി​യി​ല്‍ അ​ഭി​ന​യ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ശേ​ഷം 1950-ല്‍ ​ബ്രി​ട്ട​നി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു. ഫ്രം ​റ​ഷ്യ വി​ത്ത് ലൗ​വി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നുമുന്‍പ്
അ​വ​ര്‍ നി​ര​വ​ധി ബ്രി​ട്ടീ​ഷ് സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.