ക്രിക്കറ്റ് താരം നബി മരിച്ചെന്ന് വ്യാജവാര്‍ത്ത; പ്രതികരണവുമായി താരം

കാബൂള്‍: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് നബി മരിച്ചെന്ന് വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസമാണ് താരം മരിച്ചെന്ന തരത്തില്‍ ട്വിറ്ററില്‍ വാര്‍ത്ത വന്നത്. തുടര്‍ന്ന് വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് നബി മരിച്ചെന്ന തരത്തിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

വാര്‍ത്ത വന്ന ഉടന്‍ നബി പരിശീലനം നടത്തുന്ന ചിത്രം അഫ്ഗാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പോസ്റ്റ് ചെയ്തു. എന്നാല്‍, ഇതിനുശേഷവും ട്വിറ്ററിലെ വാര്‍ത്ത നിരവധി പേര്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് വാര്‍ത്ത തെറ്റാണെന്ന് മുഹമ്മദ് നബി നേരിട്ട് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ദൈവത്തിന് സ്തുതിയെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും താരം അറിയിച്ചു.

Read Previous

കൂ​ട​ത്താ​യി​യി​ലെ മ​ര​ണ​ങ്ങ​ളെ​ല്ലാം കൊ​ല​പാ​ത​ക​ങ്ങ​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ച്‌ പോ​ലീ​സ്

Read Next

ബികോം ബിരുദം മാത്രമുള്ള ജോളി പറഞ്ഞു നടന്നത് ബിടെക് ബിരുദം ഉണ്ടെന്ന്

error: Content is protected !!