ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സംവിധായകനാവുന്നു; ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പുറത്തിറക്കി

എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സിനിമാരംഗത്തേക്കും. അരുണിന്റെ പ്രഥമ സംവിധാന സംരഭമായ ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര താരം ജയരാജ് വാര്യര്‍ പ്രകാശനം ചെയ്തു.

പോക്ലായി ക്രിയേഷന്‍സിന്റെ ബാനറില്‍ വിനോദ് പോ ക്ലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ പ്രൊഫ. പാര്‍വതി ചന്ദ്രന്‍ എന്‍.അരുണ്‍ എന്നിവരുടേതാണ്. സംവിധായകന്‍ തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു. വിനു പട്ടാട്ട് ക്യാമറയും എ.ആര്‍ അഖില്‍ എഡിറ്റിംഗും അരുണ്‍ കെ.ആര്‍ കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ പൂജിതമോഹന്‍, നിതിന്‍, പ്രജോദ് എന്നിവരാണ് പ്രധാന അഭിനാതേക്കള്‍. അഡ്വ.കെ.ആര്‍.സുനില്‍കുമാറാണ് എക്‌സികൂട്ടീവ് പ്രൊഡ്യൂസര്‍.

Read Previous

പൊതുമേഖല സ്ഥാപനങ്ങളുടെ വില്‍പ്പന; കേരള കോണ്‍ഗ്രസ് ജേക്കബ് നില്‍പ്പ് സമരം 29ന്

Read Next

നാടിന് കൈത്താങ്ങായി മുളവൂര്‍ ചാരിറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

error: Content is protected !!