

മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ച കലോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്.വിജയ സ്വാഗതം പറഞ്ഞു. എസ്.എന്‍.ഡി.പി സ്കൂള്‍ മാനേജര്‍ വി.കെ.നാരായണന് മുഖ്യപ്രഭാഷണം നടത്തി.