കേരള നദീ സംരക്ഷണ സമിതിയുടെയും മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 21-ാമത് നദീദിനാചരണം നടന്നു.

മൂവാറ്റുപുഴ: കേരള നദീസംരക്ഷണസമിതിയുടെയും മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ 21-ാമത് നദീദിനാചരണം നടന്നു. രാവിലെ മൂവാറ്റുപുഴയാറിലെ ത്രിവേണിസംഗമത്തില്‍ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥികളുടെയും നദീസംരക്ഷണ സമിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നദീസന്ദര്‍ശനവും നദീസംരക്ഷണ പ്രതിജ്ഞയും എടുത്തു. നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആ ന്റണി പുത്തന്‍കുളം അദ്ധ്യക്ഷനായി. ഡോ.ഷാജുതോമസ് സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. ത്രിവേണി സംഗമത്തിലെ കടത്തുകാരന്‍ ബേബി ജോര്‍ജ് കുഴികണ്ടത്തിലിനെ പ്രൊഫ. എസ്. സീതാരാമന്‍ പൊന്നാടയണിച്ച് ആദരിച്ചു.

നിര്‍മ്മല കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന നദീദിനാചരണവും ശാസ്ത്ര സെമിനാറും എല്‍ദോ എബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരള നദീസംരക്ഷണ സമിതി പ്രസിഡന്റ് പ്രൊഫ.സീതാരാമന്‍ ആമുഖപ്രഭാഷണം നടത്തി. സ്വാഗതസംഘം ചെയര്‍മാന്‍ മുന്‍ എംഎല്‍എ ബാബുപോള്‍, പ്രൊഫ. എസ്.രാമചന്ദ്രന്‍, ഡോ.ആല്‍ബിഷ് കെ. പോള്‍, ഫാ.ഫ്രാന്‍സിസ് കണ്ണാടന്‍, വേണു വാരിയത്ത്, കലാധരന്‍ മറ്റപ്പിള്ളി, ഡോ.ഷാജു തോമസ്, നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി. വി. രാജന്‍ സംസാരിച്ചു. ജല ഓഡിറ്റ് എന്ന വിഷയത്തില്‍ ഡോ.സണ്ണിജോര്‍ജും ജലചക്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഡോ. എസ്. അഭിലാഷും ജലമലിനീകരണവും ആരോഗ്യവും എന്ന വിഷയത്തില്‍ പി.ബി.ശ്രീലക്ഷ്മിയും, ചാലക്കുടിപുഴയും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും പാരിസ്ഥിതിക വിലയിരുത്തലും എന്ന വിഷയത്തില്‍ എസ്.പി.രവിയും ക്ലാസ്സെടുത്തു. ഉച്ചകഴിഞ്ഞ് നദികള്‍ നേരിടുന്ന വെല്ലുവിളികളും വിശകലനങ്ങളും ചര്‍ച്ചയും നടന്നു. ചര്‍ച്ചയില്‍ സംസ്ഥാനത്തെ വിവിധ നദീസംരക്ഷണ സമിതിയുടെ ഭാരവാഹികള്‍ പങ്കെടുത്തു.

Read Previous

ജെ​എ​ന്‍​യു​വി​ല്‍ എ​ബി​വി​പി-​എ​ഐ​എ​സ്‌എ സം​ഘ​ര്‍​ഷം

Read Next

വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കുന്നു: അതൃപ്തി പരസ്യമാക്കി മോഹന്‍കുമാര്‍

error: Content is protected !!