പ്രസവിച്ചയുടന്‍ കുഞ്ഞിനെ വിറ്റ യുവതി പിടിയില്‍

മൂവാറ്റുപുഴ: നവജാത ശിശുവിനെ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ പോലീസ് പിടിയിലായ യുവതി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കിയതാണെന്നും പ്രസവിച്ചയുടന്‍ കുഞ്ഞിനെ പണം നല്‍കിയിരുന്നവര്‍ക്ക് കൈമാറിയിരുന്നതാണെന്നും സംശയം. ഇതേതുടര്‍ന്ന് തുടരന്വേഷണം നടത്തിയ പോലീസ് മുടവൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയെ നിയമപ്രകാരമല്ലാതെ കൂട്ടിയെ കൈമാറ്റം ചെയ്ത കുറ്റത്തിന് അറസ്റ്റുചെയ്തു. ഇവരുടെ അഞ്ചാമത്തെ പ്രസവത്തിലെ കുട്ടിയെയാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.

ഭര്‍ത്താവ് കൂടെ താമസിക്കുന്നില്ലന്നും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നതിനാലാണ് താന്‍ കുഞ്ഞിനെ വിറ്റതെന്നുമാണ് കരച്ചിലോടെ യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് മൂവാറ്റുപുഴ എസ്‌ഐ വ്യക്തമാക്കി. കുഞ്ഞില്ലാതെ യുവതി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. വിവരം ഇവരുടെ ഭര്‍ത്താവ് അറിയുകയും ഇത് സംബന്ധിച്ച്‌ മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

ഫെബ്രുവരി 26ന് പുലര്‍ച്ചെ 1.30നാണ് യുവതി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മൂന്ന് മണിയോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ചികിത്സയിലിരിക്കെ കഴിഞ്ഞ നാലിനാണ് യുവതി കുഞ്ഞിനെ വര്‍ക്കല സ്വദേശികളായ ദമ്പതി
കള്‍ക്ക് കൈമാറിയത്.

കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസ് പരാതിയെത്തിയത്. പോലീസ് ഇവരെയും യുവതിയെയും വിളിച്ചുവരുത്തി. പിന്നീട് ഇരുകൂട്ടരുടെയും പേരില്‍ കേസെടുത്തു. ജുവനൈല്‍ ജസ്റ്റീസ് ആക്റ്റ് 80,81 വകുപ്പുകള്‍ പ്രകാരമുള്ള കേസുകളാണ് ഈ സംഭവത്തില്‍ മൂവാറ്റുപുഴ പൊലീസ് ചാര്‍ജ് ചെയ്തിട്ടുള്ളത്. ദമ്പതികളെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിക്ക് കുഞ്ഞിനെ കൈമാറിയശേഷം ജാമ്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് പിന്നീട് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.

Subscribe to our newsletter

Leave A Reply

Your email address will not be published.