കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി കോതമംഗലം, മുവാറ്റുപുഴ ആശുപത്രികളിലേക്കായി 33.5 ലക്ഷം രൂപ അനുവദിച്ച് ഡീൻ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ : കോവിഡ് 19 വൈറസ് വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ, കോതമംഗലം പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ വളരെയധികം പ്രതിസന്ധികൾ നേരിടുന്നുണ്ടന്ന് അറിയാനിടയായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെയും ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാരുടെയും ആവശ്യപ്രകാരം കോതമംഗലം, മുവാറ്റുപുഴ ആശുപത്രികളിലേക്കായി 33.5 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഡീഫിബ്രിലേറ്റർ, മൾട്ടി പാരാമീറ്റർ മോണിറ്റർ, ഇൻഫ്രാറെഡ് തെർമോമീറ്റർ, ലോർഗ്രോസ്കോപ്പ്, പൾസ് ഓക്സി മീറ്റർ, പിപിഇ കിറ്റ്, ഇൻഫ്യൂഷൻ പമ്പ് തുടങ്ങിയ ക്രിട്ടിക്കൽ കെയർ ഉപകരണങ്ങളും എൻ 95 മാസ്ക്ക്, സർജിക്കൽ ഗ്ലൗസ്, ഒ2 മാസ്ക്ക്, ആംബു ബാഗ്, യുട്ടിലിറ്റി ഗ്ലൗസ്, ബി.പി അപ്പാരറ്റസ്, വാഷിങ് മെഷീൻ തുടങ്ങിയവയും വാങ്ങിക്കുന്നതിനായി 13.5 ലക്ഷം രൂപയാണ് കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കായി വെന്റിലേറ്റർ ഐ.സി.യു-10 ലക്ഷം രൂപ, ഐ.സി.യു ബെഡ്‌-1.5 ലക്ഷം, ഓക്സിജൻ വിതരണ സംവിധാനം 5.5 ലക്ഷം, പോർട്ടബിൾ എക്സ് റേ മെഷിൻ-3 ലക്ഷം എന്നിവയ്ക്കായി 20 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത് എന്ന് എം.പി. അറിയിച്ചു.

Read Previous

പ​ത്ര​വി​ത​ര​ണം ത​ട​സ​പ്പെ​​ടു​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

Read Next

മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കും

error: Content is protected !!