കോതമംഗലത്ത് അറുപതുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കഴുത്തില്‍ ആഴത്തില്‍ മുറിവ് ; കൊലപാതകമെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ പണ്ടരന്‍ സിറ്റിക്ക് സമീപം കുഞ്ചറക്കാട്ട് മാത്യുവിന്റെ ഭാര്യ മേരിയെ (60) ആണ് വീടിന് സമീപം റബര്‍ തോട്ടത്തില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോട് കൂടിയാണ് മരിച്ച നിലയില്‍ മേരിയെ കണ്ടെത്തിയത്. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ റബര്‍ തോട്ടത്തില്‍ പോയ മേരി തിരികെ എത്താതിരുന്നതോടെ ഭര്‍ത്താവ് മാത്യു അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ രണ്ട് മുറിവുകളുണ്ട്. മേരിയുടെ ആഭരണങ്ങളൊന്നും നഷ്ടമാകാത്തതിനാല്‍ മോഷണശ്രമം ഉണ്ടായിട്ടില്ലെന്നാണ് നിഗമനം.

11 RDads Place Your ads small

Avatar

Chief Editor

Read Previous

നെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍ ; എസ്.ഐ സാബുവും പൊലീസുകാരന്‍ സജീവ് ആന്റണിയുമാണ് അറസ്റ്റിലായത്.അറസ്റ്റിന് ശേഷം കുഴഞ്ഞുവീണ എസ് ഐ സാബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി, കൂടുതല്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെന്ന് സൂചന. അറസ്റ്റിനു പിന്നാലെ എസ്.ഐ സാബു കുഴഞ്ഞു വീണു, കുമാറിനെ മര്‍ദ്ദിച്ചതായി അറസ്റ്റിലായവരുടെ മൊഴി

Read Next

പ്രശസ്ത ഫോറന്‍സിക് സര്‍ജന്‍ ഡോ ബി ഉമാദത്തന്‍(73) അന്തരിച്ചു

error: Content is protected !!