അനന്തുവിനെ രണ്ടുമണിക്കൂറോളം മര്‍ദ്ദിച്ചു; അന്വേഷണം ചെന്നൈയിലേക്ക്

തിരുവനന്തപുരം: കരമന സ്വദേശി അനന്തു ഗിരീഷിന്‍റെ കൊലപാതകത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. കേസില്‍ 10 പ്രതികള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.അനന്തുവിനെ രണ്ടുമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് പിടിയിലായ പ്രതികള്‍ മൊഴികള്‍ നല്‍കി.

Atcd inner Banner

കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊലപാതകം നടത്തിയ സ്ഥലത്ത് വച്ച്‌ മുഖ്യപ്രതികളിലൊരാളുടെ ജന്‍മദിനാഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഇന്നലെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്‍റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്‍റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.

പ്രതികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലുള്ളത്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.