മുപ്ലീ വണ്ടിന്റെ ശല്യത്തില്‍  പൊറുതിമുട്ടി ആനപ്പാറ നിവാസികള്‍

ആളുകളുടെ ജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജീവിയാണ് മുപ്ലി വണ്ട്. റബര്‍ തോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ വണ്ടുകളുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് ഇുക്കി ജില്ലയിലെ തൊടുപുഴ ആനപ്പാറ നിവാസികള്‍. ആനപ്പാറയിലെ പാറക്കെട്ടുകളാണ് മുപ്ലിവണ്ടിന്റെ താവളം. രാത്രിയില്‍ വീടുകളില്‍ ലൈറ്റ് തെളിയിച്ചാല്‍ വീടുകളിലെത്തി, ഭക്ഷണത്തിലും വസ്ത്രത്തിലുമെല്ലാം ഇത് കടന്ന കൂടും. കുട്ടികളെ ഉറക്കുന്നവര്‍ ചെവികളില്‍ പഞ്ഞിവച്ചാണ് കിടത്താറ്. കുട്ടികള്‍ക്ക പോലും വണ്ടുകളില്‍ നിന്ന് രക്ഷയില്ല. പലരും ഇതിനോടകം തന്നെ വണ്ടിന്റെ ശല്യം കാരണം വീട് മാറിപ്പോയി. തൊടുപുഴ ഏഴല്ലൂര്‍ ആനപ്പാറയ്ക്ക് സമീപത്തുള്ള നൂറോളം വീടുകളിലാണ് മുപ്ലി വണ്ടിന്റെ ശല്യം ഏറിയത്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യം അധികൃതരുടെ അടുത്ത് അറിയി ച്ചെങ്കിലും നടപടിയില്ലെന്നാണ് അറിയുന്നത്.

Read Previous

വണ്ടന്മേട് സെന്റ് ആന്റണിസ് ഹൈ സ്‌കൂളില്‍ അണുനശീകരണം നടത്തി

Read Next

ഏഴാം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ടീച്ചറിനെ പൊലീസ് പൊക്കി

error: Content is protected !!