എ​ന്‍​എ​സ്‌എ​സി​ന്‍റേ​ത് ശ​രി​യാ​യ നി​ല​പാ​ടെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രാ​യ എ​ന്‍​എ​സ്‌എ​സി​ന്‍റെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളേ​തു​മി​ല്ലെ​ന്നും തീ​ര്‍​ത്തും ശ​രി​യാ​യ നി​ല​പാ​ട​ണ് അ​വ​രു​ടേ​തെ​ന്നും കോ​ണ്‍​ഗ്ര​സ്. കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്‍‌​എ​സ്‌എ​സ് ആ​ലോ​ചി​ച്ചെ​ടു​ത്ത നി​ല​പാ​ടാ​ണ​ത്. ഇ​തു​വ​രെ എ​ന്‍​എ​സ്‌എ​സി​ന് ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ അ​വ​രു​ടേ നി​ല​പാ​ടു​ക​ള്‍ മാ​റ്റേ​ണ്ടി വ​ന്നി​ട്ടി​ല്ല. 100ശ​ത​മാ​നം ശ​രി​യാ​യ നി​ല​പാ​ട് മാ​ത്ര​മേ എ​ന്‍​എ​സ്‌എ​സ് പ​ര​സ്യ​മാ​യി സ്വീ​ക​രി​ക്കൂ- മു​ല്ല​പ്പ‍​ള്ളി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച ച​ങ്ങ​നാ​ശേ​രി​യി​ല്‍ വി​ജ​യ​ദ​ശ​മി നാ​യ​ര്‍ മ​ഹാ​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് സു​കു​മാ​ന്‍ നാ​യ​ര്‍ സ​ര്‍​ക്കാ​രി​നെ അ​തി​രൂ​ര​ക്ഷ​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളി​ല്‍ സ​വ​ര്‍​ണ- അ​വ​ര്‍​ണ ചേ​രി​തി​രി​വ് സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​കു​മാ​ര​ന്‍ നാ​യ​ര്‍ ഒ​ന്നു തു​മ്മി​യാ​ല്‍ സ​മു​ദാ​യ നേ​താ​ക്ക​ളു​ടെ വീ​ട്ടി​ല്‍ ചെ​ന്ന്, അ​വ​ര്‍ ചോ​ദി​ക്കു​ന്ന​തെ​ല്ലാം കൊ​ടു​ത്ത്, അ​വ​രു​ടെ അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കു​ന്ന സ​ര്‍​ക്കാ​രാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Avatar

Rashtradeepam Desk

Read Previous

ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം: നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് പാ​ര്‍​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

Read Next

കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത കൂട്ടി, അമ്പതുലക്ഷത്തോളം ജീവനക്കാര്‍ക്ക് പ്രയോജനകരം

error: Content is protected !!