ഷുക്കൂര്‍ വധക്കേസ്: സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുല്ലപ്പള്ളി

0

Get real time updates directly on you device, subscribe now.

തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരിലെ ആക്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് മുല്ലപ്പള്ളി ആരോപിച്ചിരിക്കുന്നത്. ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നത് സിപിഎമ്മാണെന്നും ടി.പി ചന്ദ്രശേഖരന്‍ വധകേസും സിബിഐ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. സിബിഐ അന്വേഷിച്ചാല്‍ ടി പി വധക്കേസിലും ഉന്നത സിപിഎം നേതാക്കള്‍ ഇരുമ്ബഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.