നാടിന് കൈത്താങ്ങായി മുളവൂര്‍ ചാരിറ്റിയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

മുവാറ്റുപുഴ: മുളവൂരിന്റെ ആരോഗ്യരംഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുമായി മുളവൂര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് അക്ഷരാര്‍ത്ഥത്തില്‍ നാടിന് ആശ്വാസമായി. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും സൗജന്യമായി പരിശോധനകള്‍ നടത്തി രോഗമുള്ളവരെ കണ്ടെത്തുകയും ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഒപ്പം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുഴുവന്‍ പേര്‍ക്കും സൗജന്യ തുടര്‍ ചികിത്സയും മുളവൂര്‍ ചാരിറ്റി ഒരുക്കുന്നുണ്ട്. മുളവൂര്‍ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, ചെറുവട്ടൂര്‍ പി.കെ.എം ഹോസ്പിറ്റല്‍, മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റല്‍, പേഴക്കാപ്പിള്ളി സബൈന്‍ ഹോസ്പിറ്റല്‍ & റിസേര്‍ച്ച് സെന്റര്‍ എന്നീ ആശുപത്രികളുടെ സേവനങ്ങളാണ് ക്യാമ്പില്‍ ഒരുക്കിയിരുന്നത്.രാവിലെ 8 മണിക്ക് മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ആഡിറ്റോറിയത്തില്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പ് മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നിസാമുദ്ധീന്‍ മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. മുളവൂര്‍ ചാരിറ്റി പ്രസിഡന്റ് കെ.എം.അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിദ്ധീഖ് സിംപിള്‍ സ്വാഗതം പറഞ്ഞു. മുളവൂര്‍ സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം എം.ബി അബ്ദുല്‍ ഖാദര്‍ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍മാരായ സൈനബ കൊച്ചക്കോന്‍ സീനത്ത് അസീസ്, മുളവൂര്‍ ചാരിറ്റിയുടെ കമ്മിറ്റി ഭാരവാഹികളായ നൗഫല്‍ കാരിക്കുഴി, സുനില്‍ മറ്റനായില്‍, അന്‍സാര്‍ കടങ്ങനാട്ട്, ഷെരീഫ് മരങ്ങാട്ട്, റഫീഖ് വാളന്‍, അജാസ് സ്രാമ്പിക്കല്‍, റാഫി അറയ്ക്കക്കുടി, ഷാനിഫ് കറുകപ്പിള്ളി, നസീബ് കളരിക്കല്‍, ഷെമീര്‍ നിരപ്പാറ, സാദിഖ് തുരുത്തേല്‍ എന്നിവര്‍ സംസാരിച്ചു..
ക്യാമ്പില്‍ മുളവൂരിലെ യുവ ഡോക്ടര്‍മാരെ ആദരിച്ചു..

Read Previous

ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ സംവിധായകനാവുന്നു; ഹ്രസ്വ ചലച്ചിത്രം അക്ഷിതയുടെ പോസ്റ്റര്‍ പുറത്തിറക്കി

Read Next

മുന്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ പ്രഭാകരന്‍  നിര്യാതയായി

error: Content is protected !!