മുടവൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ വാര്‍ഷീകം

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ: മുടവൂര്‍ ഗവ.എല്‍.പി സ്‌കൂളിന്റെ 99-ാമത് വാര്‍ഷീകവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും അധ്യാപക രക്ഷാകര്‍ത്താ സമ്മേളനവും ആഘോഷിച്ചു. രാവിലെ പി.റ്റി.എ പ്രസിഡന്റ് സ്മിത അജി പതാക ഉയര്‍ത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ. ഏലിയാസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ.അനില്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി.

അധ്യാപകരെ ആദരിക്കല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിമും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ എന്‍ഡോവ്മെന്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പായിപ്ര കൃഷ്ണനും പൈലി സര്‍ എന്‍ഡോവ്മെന്റ് വിതരണം മുന്‍പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയും സ്‌കൂള്‍തല ക്യാഷ് അവാര്‍ഡ് വിതരണം വാര്‍ഡ് മെമ്പര്‍ കെ.ഇ.ഷിഹാബും ഉപജില്ലാ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം മുടവൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി വികാരി ഫാദര്‍ ബിജു വര്‍ക്കിയും കുഞ്ഞുണ്ണി മാസ്റ്റര്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള സമ്മാന വിതരണം കവി കുമാര്‍.കെ.മുടവൂരും കലാപ്രതിഭകള്‍ക്കുള്ള സമ്മാന വിതരണം മുന്‍മെമ്പര്‍ കെ.പി.ജോയിയും കായീക പ്രതിഭകള്‍ക്കുള്ള സമ്മാന വിതരണം സ്പെഷ്യല്‍ ഇംഗ്ലീഷ് ക്ലാസ്സ് അധ്യാപകന്‍ യു.എ.സാബുവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് സതീഷ് രണ്ടാര്‍കര നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് സഫിയ റ്റി.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.റ്റി.എ പ്രസിഡന്റ് സ്മിത അജി, കമാണ്ടര്‍ സി.വി.ബിജു, ജയകുമാര്‍ വാഴപ്പിള്ളി, മനോജ് വി.കെ., ലിസി സാബു, ശ്രീധരന്‍ കക്കാട്ടുപാറ, പി.എന്‍.വിജയന്‍, വിജേഷ് വിജയന്‍, പി.പി.രാജു, പി.എന്‍.പ്രമോദ് ഘോഷ്, പി.വി.സുരേന്ദ്രന്‍, റ്റി.പി.രാധാമണി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.

Read Previous

പൊട്ടര്‍കാട് റോഡ് നവീകരണത്തിന് തുടക്കമായി

Read Next

കൊറോണ: ജില്ലയില്‍ 198 പേര്‍ നിരീക്ഷണത്തില്‍, കളമശ്ശേരി മെഡിക്കല്‍കോളേജില്‍ 17 പേരും വീടുകളില്‍ 187 പേരും നിരീക്ഷണത്തില്‍

error: Content is protected !!