വീരേന്ദ്രകുമാര്‍ എന്നും മതേതര പുരോഗമന കാഴ്ചപ്പാടിനൊപ്പം നിലകൊണ്ട നേതാവ്: മന്ത്രി കടകംപിള്ളി

തിരുവനന്തപുരം: എല്ലാക്കാലത്തും മതേതര പുരോഗമന കാഴ്ചപ്പാടിനൊപ്പം നിലകൊണ്ട നേതാവായിരുന്നു വീരേന്ദ്രകുമാറെന്നും പരിസ്ഥിതിക്കുവേണ്ടി ജീവിതാവസാനംവരെ പൊരാടിയ ഉജ്വല പോരാളിയായിരുന്നു അദ്ദേഹമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയം നോക്കാതെ എല്ലാവരോടും സമഭാവനയോടെ പ്രവര്‍ത്തിച്ച നേതാവായിരുന്നു വീരേന്ദ്രകുമാറെന്ന് മുഖ്യപ്രഭാഷണം നടത്തിയ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഏതുകരുത്തന്റെ മുന്നിലും നിലപാടിലുറച്ചുനിന്ന് പ്രവര്‍ത്തിച്ചുവെന്നതാണ് എം പി.വീരേന്ദ്രകുമാറിന്റെ മാറ്റ്കൂട്ടുന്നതെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിയംഗം എം.കെ.സുരേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ജി.ശേഖരന്‍ നായര്‍, മാതൃഭൂമി സീനിയര്‍ ന്യൂസ് എഡിറ്റര്‍ ബി.രമേഷ് കുമാര്‍, മാതൃഭൂമി ന്യൂസ് ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍.കിരണ്‍ബാബു സ്വാഗതവും ജില്ലാ ട്രഷറര്‍ അനുപമ ജി നായര്‍ നന്ദിയും പറഞ്ഞു.

Read Previous

പോലീസ് ഫയർ സേനകൾക്ക് മധുരമേകി ബേക്കേഴ്‌സ് അസോസിയേഷൻ.

Read Next

മലപ്പുറത്തേക്ക് വാ… ഒരു സുലൈമാനി കുടിച്ചിട്ട് പോകാം..!, മേനകാ ഗാന്ധിക്ക് തുറന്ന കത്തുമായി പി വി അബ്ദുൽ വഹാബ്

error: Content is protected !!