ഹോട്ട് ഫോട്ടോ ഷൂട്ട്: തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാനെതിരെ സദാചാര ആക്രമണം

MP, NUSRATH JAHAN

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിനിമ നടിയുമായ നുസ്രത് ജഹാന്‍ സോഷ്യല്‍ മീഡിയകളില്‍ വളരെ അധികം സജീവമാണ്. ഇപ്പോള്‍ നുസ്രത് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. നുസ്രതിന്റെ ഹോട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. നിരവധി കമന്‍റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നിങ്ങള്‍ ഒരു എംപിയല്ലെ പുതിയ തലമുറയ്ക്ക് മാതൃകയാകേണ്ടെ എന്ന ചോദ്യം മുതല്‍ പരസ്യമായ ഭീഷണിവരെ കമന്‍റുകളിലുണ്ട്. എന്നാല്‍ എംപിയെ അനുകൂലിച്ചും ഏറെ കമന്‍റുകളുണ്ട്.

പലപ്പോഴും നടിയുടെ വസ്ത്രധാരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ളതാണ്. ചുവന്ന സ്റ്റൈലിഷ് ഗൗണ്‍ ധരിച്ച് തലമുടി ചീകിയൊതുക്കിക്കെട്ടിയ ഫോട്ടോസാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടത്. 2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ബാസിര്‍ഹട്ടില്‍ നിന്നാണ് നടി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബിസിനസ്സുകാരനായ നിഖില്‍ ജെയ്നാണ് ഭര്‍ത്താവ്. പലപ്പോഴും ഹിന്ദുരീതിയിലുള്ള വസ്ത്രം ധരിക്കുന്നതിനെതിരെ ചില മുസ്ലീം മതപണ്ഡിതന്‍മാര്‍ രംഗത്തെത്തിയിരുന്നു.

Read Previous

തന്റെ മകള്‍ക്ക് ഇപ്പോള്‍ നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി

Read Next

മയക്കുമരുന്ന് നല്‍കി 136 പുരുഷന്മാരെ പീഡിപ്പിച്ച വിദ്യാര്‍ഥിക്ക് 30 വര്‍ഷം തടവ്

error: Content is protected !!