മദ്ധ്യ പ്രദേശ് ഗവര്‍ണറുടെ അധിക ചുമതല ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ക്ക് നല്‍കി

മദ്ധ്യ പ്രദേശ് ഗവര്‍ണറുടെ അധിക ചുമതല ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേലിന് നല്‍കി. മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ശ്രി ലാല്‍ ജി ടണ്ഠന്‍ ചികിത്സയില്‍ ആയ സാഹചര്യ ത്തിലാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ക്ക് അധിക ചുമതല നല്‍കിയത്.

രാഷ്ട്ര പതിയാണ് ഇതിനെ സംബന്ധിച്ച ഉത്തരവിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ ആനന്ദിബെന്‍ പട്ടേല്‍ മധ്യപ്രദേശിന്റെ താത്ക്കാലിക ഗവര്‍ണറായി ചുമതലയേറ്റു.

ശ്വാസതടസത്തെ തുടര്‍ന്ന് ജൂണ്‍ 11നാണ് ലാല്‍ ജി ടണ്ടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മാത്രമല്ല, കടുത്ത പനിയും അദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. അദ്ദേഹെ വെന്റിലേറ്ററിലാണ്.

Read Previous

എസ്.എസ്.എല്‍.സി ഫലം ‘പി.ആര്‍.ഡി ലൈവ്’ ആപ്പില്‍ ലഭിക്കും

Read Next

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

error: Content is protected !!