മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍

പാട്ന: ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നിലവില്‍ പുറത്തുവന്ന ഔദ്യോഗിക കണക്കിനെക്കാളും കൂടുതലാകാമെന്ന് വെളിപ്പെടുത്തല്‍.

വീടുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും മരിച്ച കുട്ടികളുടെ കണക്കുകള്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്ന് കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ പറഞ്ഞു.

മുസാഫര്‍പൂര്‍ ശ്രീകൃഷ്ണ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 119 കുട്ടികളും കെജ്രിവാള്‍ ആശുപത്രിയില്‍ 21 കുട്ടികളുമായി ആകെ 440 കുട്ടിള്‍ മരിച്ചെന്നാണ് ബിഹാര്‍ സര്‍ക്കാർ പുറത്തുവിടുന്ന ഔദ്യോഗിക കണക്ക്.

“ആശുപത്രിയിൽ എത്തി മരിച്ചവരുടെ കണക്ക് മാത്രമാണ് ഇവിടെയുള്ളത്. വീടുകളിൽ സംഭവിക്കുന്ന മരണങ്ങളുടെ കണക്ക് ലഭ്യമല്ല” കെജ്രിവാള്‍ ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവന്‍ ഡോ. രാജീവ കുമാര്‍ പറയുന്നു.

കണക്കുകളിലെവിടെയും പെടാതെ ഇതിലുമേറെ കുട്ടികൾ ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരിക്കാമെന്നതിന്‍റെ സൂചനയാണ് ഡോ. രാജീവ കുമാറിന്‍റെ വാക്കുകൾ നൽകുന്നത്.

 

11 RDads Place Your ads small

Avatar

News Editor

Read Previous

മരട് ഫ്ലാറ്റുകൾ പൊളിച്ചേ തീരുവെന്ന് സുപ്രീംകോടതി

Read Next

സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്‍റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി

error: Content is protected !!