ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് നരേന്ദ്ര മോദി കരുതുന്നത്: നരേന്ദ്ര മോദി

പഞ്ചാബ്: ഒരു വ്യക്തിക്ക് മാത്രം രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബാര്‍ഗരി ഫരീദ്‌കോട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ മോദി കളിയാക്കിയിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കളിയാക്കാന്‍ മോദിക്കാവില്ല. ജനങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന കാര്യം മോദി മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിഖുക്കാരുടെ വിശുദ്ധ ഗ്രന്ഥത്തെ അവവേളിച്ചര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. റാഫേല്‍ കരാര്‍ വിഷയത്തില്‍ മോദിയെ സംവാദത്തിന് വെല്ലുവിളിക്കുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയെ തകര്‍ത്തെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Subscribe to our newsletter

Leave A Reply

Your email address will not be published.