പശു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് മോദി

0

Get real time updates directly on you device, subscribe now.

രാജ്യത്തിന്റെ സംസ്കാരത്തിന്റേയും പെെതൃകത്തിന്റേയും ഭാഗമാണ് പശു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശു സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ നിർണ്ണായകമായ പല ചുവടുകളും നടത്തിയെന്ന് പറഞ്ഞ മോദി, കേന്ദ്ര ബജറ്റിൽ അർഹമായ സ്ഥാനം പശു സംരക്ഷണത്തിന് നൽകിയെന്നും ചൂണ്ടിക്കാട്ടി.

‌രാജ്യത്തിന്റെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് പശു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ തള്ളിക്കളയാനാകാത്ത സ്ഥാനം പശുവിനുണ്ടെന്നും മോദി പറഞ്ഞു. ഗോമാതാവിനോട് കടപ്പാടുള്ള കേന്ദ്ര സർക്കാർ, ‘രാഷ്ട്രീയ ഗോകുൽ മിഷന്റെ’ കീഴിൽ പശു സംരക്ഷണത്തിനും പരിപാലനത്തിനുമായി മികച്ച പ്രവർത്തനങ്ങൾ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും കൂട്ടി ചേർത്തു. കേന്ദ്ര ബജറ്റിൽ ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പേരിൽ ഗോ സംരക്ഷണത്തിനായി 500 കോടി രൂപ കേന്ദ്ര സർക്കാർ നീക്കി വെക്കുകയുണ്ടായി.

Leave A Reply

Your email address will not be published.