പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നല്‍കി മോദിയുടെ അമ്മ

modi, modi mother

അഹമ്മദാബാദ്: കോവിഡ് 19 ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി 25,000 രൂപ സംഭവാന നല്‍കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പിഎം കെയര്‍ ഫണ്ട് ആരംഭിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നു. മികച്ച പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയത് ശ്രദ്ധേയമായിരുന്നു.

പ്രധാനമന്ത്രി അധ്യക്ഷനായ ട്രസ്റ്റാണ് ഈ ഫണ്ട് നിയന്ത്രിക്കുന്നത്. ആഭ്യന്തര, പ്രതിരോധ, ധനകാര്യ മന്ത്രിമാരും ട്രസ്റ്റില്‍ അംഗങ്ങളാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ പിഎം കെയേഴ്‌സ് എന്ന പേരിലാണ് ദുരിതാശ്വാസനിധിക്ക് രൂപം നല്‍കിയത്. ആരോഗ്യമുള്ള ഇന്ത്യയ്ക്ക് രൂപം നല്‍കുന്നതിന് വേണ്ടിയാണ് ഫണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.

Read Previous

സം​സ്ഥാ​ന​ത്ത് ഏ​ഴു പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19

Read Next

കോവിഡ്-19 : ലോക് ഡൗണില്‍ ഇന്ന് മുതല്‍ ചില ഇളവുകള്‍

error: Content is protected !!