കോവിഡ്-19 : ലോക് ഡൗണില്‍ ഇന്ന് മുതല്‍ ചില ഇളവുകള്‍

modi, assam, lockdown

ഗുവഹാട്ടി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക് ഡൗണില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അസം ഇളവുകള്‍ പ്രഖ്യാപിച്ചു.മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലെ തീരുമാനം അനുസരിച്ചാണ് ലോക്ക്‌ഡൌണില്‍ ഇളവ് വരുത്തിയത്. ഇളവ് പ്രഖ്യാപിച്ചതോടെ അരി,ധാന്യ മില്ലുകള്‍ പ്രവര്‍ത്തനം തുടങ്ങും,തേയില കൊളുന്തുകള്‍ ശേഖരിക്കാനും തുടങ്ങും,ഒപ്പം തന്നെ ആവശ്യമായ സംരക്ഷണത്തോടെ കൃഷിയും ആരഭിക്കുന്നതിനും അനുവദിച്ചിട്ടുണ്ട്.

Related News:  ആസാമില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേര്‍ മരിച്ചു

സംസ്ഥാനത്തെ ആദ്യത്തെ കൊറോണ വൈറസ്(കോവിഡ്19) ബാധ സില്‍ച്ചാറില്‍ സ്ഥിരീകരിച്ചിരിന്നു.പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ 70 ലക്ഷത്തിലധികം പേര്‍ക്ക് പ്രയോജനപെടുന്ന പ്രത്യേക കോവിഡ് പാക്കേജിനും അനുമതിനല്‍കി.മുഖ്യമന്ത്രി സോനോവാള്‍ ഈ പാക്കേജും പ്രഖ്യാപിച്ചു. ഇളവുകള്‍ പ്രഖ്യാപിച്ചത് മാറ്റിനിര്‍ത്തിയാല്‍ ലോക്ക്‌ഡൌണിലെ മറ്റെല്ലാ നിര്‍ദേശങ്ങളും സംസ്ഥാനത്ത് കര്‍ശനമായി പാലിക്കുമെന്നുംസാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി സോനോവാള്‍ വ്യക്തമാക്കി.

Related News:  ആസാമില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഇരുപതോളം പേര്‍ മരിച്ചു

Read Previous

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നല്‍കി മോദിയുടെ അമ്മ

Read Next

രാജ്യത്ത് 24 മണിക്കൂറില്‍ 146 പേർക്ക് കൂടി കൊവിഡ്

error: Content is protected !!