ദൈവനാമത്തില്‍ മോദി അധികാരമേറ്റു;രണ്ടാമനായി രാജ്നാഥ് സിങ്, മൂന്നാമന്‍ അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് രാജ്നാഥ് സിങാണ്. ലഖ്നൗവില്‍ നിന്നുള്ള എംപിയായ രാജ്നാഥ് സിങ്, ഒന്നാം മോദി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു.

മൂന്നാമനായി ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എംപിയാണ് അമതി ഷാ. നിതിന്‍ ഗഡ്കരിയാണ് നാലാമതായി സത്യപ്രതിജ്ഞ ചെയ്തത്. നാഗ്പൂരില്‍ നിന്നുള്ള എംപിയാണ് നിതിന്‍ ഗഡ്കരി.

എണ്ണായിരത്തോളം പേരാണ് വന്‍ ആഘോഷങ്ങളോടെ നടക്കുന്ന സത്യപ്രതിജഞാ ചടങ്ങില്‍ പങ്കെടുക്കുന്നത്. ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവന്മാരാണ് ചടങ്ങില്‍ അതിഥികളായി എത്തിയിട്ടുള്ളത്. സത്യപ്രതിജഞ്യ്ക്ക് മുമ്ബായി മോഡി, രാഷ്ട്രപതിതാവ് മഹാത്മ ഗാന്ധി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് എന്നിവര്‍ക്കും രാജ്യത്തിനായി ജീവന്‍ ബലി കഴിച്ച വീര ജവാന്മാരുടെ സ്മാരകത്തിലും ആദരാഞ്ജലി അര്‍പ്പിച്ചു.

 

നിതിന്‍ ഗഡ്കരി നാലാമാനായാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ കര്‍ണാടകത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സാദാനന്ദ ഗൗഡ, നിര്‍മ്മലാ സീതാരാമന്‍, റാം വിലാസ് പാസ്വാന്‍, നരേന്ദ്ര സിങ് തോമര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സത്യപ്രതിജഞ ചെയ്തു.


ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍നിന്നുള്ള ബിജെപി, എന്‍ഡിഎ നേതാക്കളും പങ്കെടുക്കും.

ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂര്‍ണബഹുമതിയോടെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവാണ് നരേന്ദ്രമോദി. കൂടാതെ പിന്നാക്ക വിഭാഗത്തില്‍ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആള്‍ എന്ന പ്രത്യേകതയും മോദിക്കുണ്ട്.

Chief Editor

Read Previous

നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാമതും തള്ളി

Read Next

മകന്റെ സത്യപ്രതിജ്ഞ ടിവിയില്‍ കണ്ട് അമ്മ ഹീരബെന്‍

Leave a Reply