മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകളില്‍ വന്‍ വര്‍ധന

MOBILE PHONE, CALL RATE

മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഡിസംബര്‍ 3 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുക. പ്രസ്താവനയിലൂടെയാണ് തീരുമാനം കമ്ബനി അറിയിച്ചത്. 2 ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കു. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേററ , ദിവസം 100 എസ്‌എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക. ഐഡിയക്കു മാത്രം 50,921 കോടി രൂപയുടെ നഷ്ടമാണ് സെപ്റ്റംബര്‍ 30-ന് അവസാനിച്ച രണ്ടാം പാദത്തില്‍ വന്നത്. ഇന്ത്യയിലെ ഒരു കോര്‍പറേറ്റ് കമ്ബനിക്കു സംഭവിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്. എയര്‍ടെല്ലിന് ഇക്കാലയളവില്‍ 23,045 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.

Read Previous

വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ റെയിന്‍ബോ ഭവന പദ്ധതിയുമായി മുന്‍ എംഎല്‍എ ജോസഫ് വാഴക്കന്‍.

Read Next

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

error: Content is protected !!