നഗരസഭ കൗണ്‍സിലിന്റെ നാലാം വാര്‍ഷീകം; ഒരുമാസം നീണ്ട് നില്‍ക്കുന്ന പരിപാടികളുമായി മൂവാറ്റുപുഴ നഗരസഭ

മൂവാറ്റുപുഴ: നാലാം വാര്‍ഷീകത്തോടനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭ ഒരു മാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് നടപ്പിലാക്കുന്നതെന്ന് ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീറും പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭയുടെ നിലവിലെ ശ്മശാനത്തിനോട് ചേര്‍ന്ന് പുതിയ ശ്മശാനത്തിന്റെ (സ്മൃതി കുടീരം) നിര്‍മ്മാണോദ്ഘാടനം ഈമാസം 10ന് നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ നിര്‍വ്വഹിക്കും. 30-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പുതിയ ശ്മശാനം നിര്‍മിക്കുന്നത്. നിലവിലുള്ള ശ്മശാനത്തില്‍ ഒരു ദിവസം മൂന്ന് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യമാണുള്ളത്. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മൃതദേഹം ദഹിപ്പിക്കാനായി ഇവിടേയ്ക്ക് എത്തുന്നതോടെ മൃതദേഹങ്ങളുടെ എണ്ണം കൂടിയതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മറ്റ് സ്ഥലങ്ങള്‍ ആശ്രയിക്കേണ്ട അവസ്ഥയാണന്നും ഇതിന് പരിഹാരം കാണുന്നതിനാണ് പുതിയ ശ്മശാനം നിര്‍മിക്കാന്‍ കാരണമെന്നും. സ്മൃതി കുടീരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

ഈമാസം 13ന് മൂവാറ്റുപുഴ നഗരസഭയിലെ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയില്‍ വീട് നിര്‍മിച്ചവരുടെ കുടുംബസംഗമവും ആദാലത്തും മൂവാറ്റുപുഴ നഗരസഭ ടൗണ്‍ ഹാളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിക്കും. മുന്‍എം.എല്‍.എ ഗോപി കോട്ടമുറിയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും. വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ.അബ്ദുല്‍സലാം, സി.എം.ഷുക്കൂര്‍, പി.പ്രോംചന്ദ്, വിവിധ കക്ഷി നേതാക്കളായ എം.ആര്‍.പ്രഭാകരന്‍, പി.എസ്.സലീംഹാജി, ടി.എം.ഹാരീസ്, കെ.എം.അബ്ദുല്‍മജീദ്, എ.എസ്.ബിജുമോന്‍, നഗരസഭ സെക്രട്ടറി എന്‍.പി.കൃഷ്ണരാജ് എന്നിവര്‍ സംമ്പന്ധിക്കും. നഗരസഭയില്‍ 200-ഓളം വീടുകളാണ് പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നത്. ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചുള്ള അറിയിപ്പുകളും സഹായങ്ങളും അദാലത്തില്‍ നടക്കും.

ഈമാസം 17ന് രാവിലെ 11ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നഗരസഭയില്‍ പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതിയില്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 200-വീടുകളുടെ താക്കോല്‍ദാനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും, കുടുംബശ്രീ വാര്‍ഷീകവും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. രാവിലെ 10.30ന് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ അണി നിരക്കുന്ന ഘോഷയാത്ര നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്‍ ഫ്ളാഗോഫ് ചെയ്യും. ഏറ്റവും നല്ല കുടുംബശ്രീക്കുള്ള സമ്മാനം ഡീന്‍ കുര്യാക്കോസ് എം.പി വിതരണം ചെയ്യും. മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ബാബു പോള്‍, വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ.സഹീര്‍, ഉമാമത്ത് സലീം, സി.എം.സീതി, രാജി ദിലീപ്, പ്രമീള ഗിരീഷ് കുമാര്‍, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരി ജോര്‍ജ് തോട്ടം, വിവിധ കക്ഷി നേതാക്കളായ എം.ആര്‍.പ്രഭാകരന്‍, പി.എസ്.സലീംഹാജി, ടി.എം.ഹാരീസ്, കെ.എം.അബ്ദുല്‍മജീദ്, എ.എസ്.ബിജുമോന്‍, കുടുബശ്രീ ചെയര്‍പേഴ്സണ്‍ നജ്ല ഷാജി, നഗരസഭ സെക്രട്ടറി എന്‍.പി.കൃഷ്ണരാജ് എന്നിവര്‍ സംമ്പന്ധിക്കും.

Related News:  കോവിഡ് 19; മൂവാറ്റുപുഴയില്‍ ഉന്നതതല യോഗം നാളെ ചേരും

നഗരത്തിലേയും എല്ലാ വാര്‍ഡുകളിലേയും റോഡുകള്‍ ജനുവരി മാസത്തില്‍ തന്നെ പൂര്‍ണ്ണമായും സഞ്ചാരയോഗ്യമാക്കുമെന്നും ഇതിനായി ഓരോ വാര്‍ഡിലേയ്ക്കും പത്ത് ലക്ഷം രൂപ അടയ്ക്കം മൂന്ന് കോടി രൂപ അനുവദിച്ചതായും, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ റോഡുകളുടെ നിര്‍മ്മാണം ആരംഭിച്ചു. 2018-19 വാര്‍ഷീക പദ്ധതി നിര്‍വ്വഹണത്തില്‍ നഗരസഭയ്ക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ റിവോള്‍വിംഗ് ഫണ്ടായി 1.08-കോടി രൂപയും ലഭിച്ചതായും, മൂവാറ്റുപുഴയിലെ പ്രധാന ബൈപാസുകളിലൊന്നായ റോട്ടറി റോഡിലെ ടൈല്‍ വിരിക്കല്‍ അടുത്ത ആഴ്ചയില്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.ജനവരി അവസാനവാരം മൂവാറ്റുപുഴ നഗരത്തെ പ്ലാസ്റ്റിക് വിരുദ്ധ നഗരമായി പ്രഖ്യാപിക്കുമെന്നും ഇതിന് മുന്നോടിയായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിപുലമായ പരിപാടികളാണ് നടക്കുന്നതെന്നും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനായി എല്ലാ വീടുകളിലേയ്ക്കും സബ്സിഡി നിരക്കില്‍ ജൈവവളമുണ്ടാക്കുന്നതിനുള്ള പോട്ടുകള്‍ നല്‍കും. ആദ്യഘട്ടത്തില്‍ 3000-പോട്ടുകളാണ് വിതരണം ചെയ്യുന്നത്. അലിഞ്ഞ് ചേരുന്ന ജൈവ മാലിന്യങ്ങള്‍ ഈ പോട്ടുകളില്‍ നിക്ഷേപിച്ച് ജൈവവളമാക്കി മാറ്റുന്നതിന് സഹായകരമാകും. ഇതോടൊപ്പം തന്നെ ശുദ്ധീകരിച്ച പ്ലാസ്റ്റിക്കുകള്‍ മാസത്തില്‍ ഒരു ദിവസം വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനുള്ള പദ്ധതിയ്ക്കും നഗരസഭയില്‍ തുടക്കമായതായും, നിരോധിച്ച പ്ലാസ്റ്റിക് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ സൂക്ഷിക്കുവാനും, വില്‍ക്കുവാനും അനുവദിക്കുകയില്ലന്നും ചെയര്‍പേഴ്സണ്‍ ഉഷ ശശീധരനും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീറും പത്രസമ്മേളനത്തില്‍ പറഞ്ഞു.

Read Previous

നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും മരണ വാറണ്ട്: വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും

Read Next

പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ പിതാവിന് ക്രൂരമര്‍ദനം

error: Content is protected !!