അഗതി മന്ദിരങ്ങള്‍ക്ക് മരുന്നുകളും ഭക്ഷണ സാമഗ്രികളും ഉടന്‍ തന്നെ ലഭ്യമാക്കണം : എം.എല്‍.എ

ELDHOSE KUNNAPILLY MLA,PERUMBAVOOR,RASHTRADEEPAM

പെരുമ്പാവൂര്‍ : സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചു വരുന്ന അഗതി മന്ദിരങ്ങള്‍ക്ക് ഭക്ഷണ സാമഗ്രികളും മരുന്നുകളും ലഭ്യമാക്കണമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പല അനാഥ മന്ദിരങ്ങളും ഇപ്പോള്‍ ബുദ്ധിമുട്ടിലാണ്. സുമനസ്സുകള്‍ നല്‍കി വന്നിരുന്ന സംഭാവനകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ ഗണ്യമായി കുറഞ്ഞു. അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കരുതി വെച്ചിരുന്ന ഭക്ഷണ സാമഗ്രികളും മരുന്നുകളും കുറഞ്ഞു വരികയാണ്. ഗുരുതരമായ പ്രതിസന്ധിയാണ് സമൂഹ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നേരിടുന്നത്. മാനസികമായി ബുദ്ധിമുട്ടുന്നവര്‍ ഉള്‍പ്പെടെ നിരവധി രോഗങ്ങള്‍ അലട്ടുന്നവര്‍ ഉള്‍പ്പെടെയുള്ളവരെ അധിവസിപ്പിക്കുന്ന അനവധി അനാഥ മന്ദിരങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഇവര്‍ക്ക് നല്‍കുവാനുള്ള മരുന്നുകള്‍ ഇല്ലാതാവുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. ഭക്ഷ്യ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഈ സ്ഥാപനങ്ങള്‍ക്ക് അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്. ഈ കാര്യങ്ങള്‍ പരിശോധിച്ചു എത്രയും വേഗത്തില്‍ നടപടികള്‍ സ്വീകരിക്കണാമെന്ന് എല്‍ദോസ് കുന്നപ്പിള്ളി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read Previous

മഹാരാഷ്ട്രയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച ആദ്യ രണ്ട് പേര്‍ക്ക് രോഗം ഭേദമായി

Read Next

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു

error: Content is protected !!