ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് എ​കെ​ജി സെ​ന്‍റ​റി​ല​ല്ല: ബ​ഷീ​ര്‍ അ​ച്ച​ട​ക്കം ലം​ഘി​ച്ചെന്ന് എം.​കെ മു​നീ​ര്‍

mk muneer, basheer, league

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​ബ​ഷീ​ര്‍ പാ​ര്‍​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ണെ​ന്ന് ന​പ​ടി​യെ​ടു​ത്ത​തെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് എം.​കെ.​മു​നീ​ര്‍. ഒ​ന്നി​ച്ചു​ള്ള സ​മ​രം തീ​രു​മാ​നി​ക്കേ​ണ്ട​ത് പ്രാ​ദേ​ശി​ക ത​ല​ത്തി​ല​ല്ല. ബ​ഷീ​ര്‍ മ​നു​ഷ്യ​ശൃം​ഖ​ല​യി​ല്‍ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല, വെ​ല്ലു​വി​ളി​യും ന​ട​ത്തി. ന​ട​പ​ടി​യെ​ടു​ത്ത​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ന്നി​ച്ചു​ള്ള സ​മ​രം എ​കെ​ജി സെ​ന്‍റ​റി​ല്‍​വ​ച്ചാ​ണോ തീ​രു​മാ​നി​ക്കേ​ണ്ട​ത്? ഞ​ങ്ങ​ളെ​യും കൂ​ട്ടി വി​ളി​ച്ചി​രു​ത്തി തീ​രു​മാ​നി​ക്കേ​ണ്ടേ?​അ​ങ്ങ​നെ​യ​ങ്കി​ല്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും വ​ന്നേ​നെ. ഒ​ന്നി​ച്ചു​ള്ള സ​മ​ര​ത്തി​ന്‍റെ ക​ട​യ്ക്ക​ല്‍ ക​ത്തി​വ​ച്ച​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. മാ​ര്‍​കി​സ്റ്റ് പാ​ര്‍​ട്ടി അ​വി​ടെ നി​ന്ന് ഒ​രു തി​ട്ടൂ​രം ത​രു​ന്നു. ഞ​ങ്ങ​ളി​താ മ​നു​ഷ്യ ച​ങ്ങ​ല​യ്ക്ക് പോ​വു​ന്നു, സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ല്‍ വ​ന്നോ​ളൂ, എ​ന്ന് പ​റ​യു​ന്ന സ​മ​ര​ങ്ങ​ളൊ​ന്നും ന​ല്ല​ ഉ​ദേശ​ത്തോ​ടെ​യു​ള്ള​ത​ല്ല. ഇ​ത് രാ​ഷ്ട്രീ​യ​മാ​ണ്- ‌ മു​നീ​ര്‍ പ​റ​ഞ്ഞു.

Read Previous

പോപ്പുലർ ഫ്രണ്ടിന്‍റെ മെഗാ ഫോണായി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും മാറുന്നു: എംടി രമേശ്

Read Next

പി​ണ​റാ​യി മോ​ദി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി: കെ. ​മു​ര​ളി​ധ​ര​ന്‍

error: Content is protected !!