സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാഷ് അന്തരിച്ചു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVIDRASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVID,KERALA,COVID19,CORONA, HELPDESK,MK ARJUNAN MASH,PASSED AWAY

കൊച്ചി: പ്രശസ്ത മലയാള സംഗീതജ്ഞന്‍ എം. കെ. അര്‍ജുനന്‍ മാഷ്  അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30ന് കൊച്ചി പള്ളുരുത്തിയില്‍ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. 1958 ല്‍ നാടകമേഖലയിലൂടെയായിരുന്നു എം.കെ. അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി. ഭാസ്‌കരന്റെ ‘കറുത്ത പൗര്‍ണ്ണമി’യിലൂടെ സിനിമാ പ്രവേശം. വയലാര്‍ രാമ വര്‍മ്മ, ശ്രീകുമാരന്‍ തമ്പി ഉള്‍പ്പെടുന്നവരുടെ വരികള്‍ക്ക് അര്‍ജുനന്‍ മാസ്റ്റര്‍ ഈണമിട്ടിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പിക്കൊപ്പം 50 ഓളം ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഇത് മലയാള സിനിമയിലെ തന്നെ അപൂര്‍വ കൂട്ടുകെട്ടാണ്. മലയാള സിനിമയില്‍ 500ല്‍ പരം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു.

Related News:  ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 209 പേര്‍ രോഗമുക്തി നേടി

Read Previous

സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി പ്രതിഭാഹരി എം എൽ എക്കെതിരെ മാധ്യമ പ്രവർത്തകൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

Read Next

കൊവിഡ് 19: രാജ്യത്ത് മരണം 100 കടന്നു, ലോക്ക് ഡൗണ്‍ പിന്‍വലിക്കേണ്ഡതിന് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് കേന്ദ്രം

error: Content is protected !!