വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി

മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി. മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന്‍ അനന്തു ഷാജി (20) യെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. അനന്തുവും സുഹൃത്തുക്കളായ മൂന്ന് പേരും ബുധനാഴ്ച്ച വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയ അനന്തു കയത്തില്‍പെടുകയായിരുന്നു. ഈരാറ്റുപേട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏഴ് മണിവരെ തിരച്ചില്‍ തടത്തിയെങ്കിലും അനന്തുവിനെ കണ്ടെത്താനായിരുന്നില്ല. അനന്തുവിനായി പോലീസും ഫയര്‍ഫോഴ്സും രാത്രി വൈകിയും തിരച്ചില്‍ നടത്തിയിരുന്നു. അനന്തു കുമരകം എസ്.എന്‍. കോളേജ് ബി.ടി.ടി.എം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.

Read Previous

ലോകത്തെ കൊവിഡ് മരണസംഖ്യ മൂന്നര ലക്ഷം കടന്നു

Read Next

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍

error: Content is protected !!