കാസര്‍കോട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു

കാസര്‍കോട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരാണ് പിടിയിലായത്. മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നതെന്നാണ് കുട്ടിയുടെ മൊഴി. അച്ഛന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്ന് കുട്ടി പറയുന്നു. എട്ടാംക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴിനല്‍കിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്നും കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെയും പ്രതി ചേര്‍ത്തേക്കും. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇതറിഞ്ഞ കുട്ടിയുടെ അമ്മാവനാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കും.

Read Previous

പോത്തീസിന്റെയും രാമചന്ദ്രന്‍ സൂപ്പര്‍ സ്റ്റോഴ്‌സിന്റെയും ലൈസന്‍സ് റദ്ദാക്കി

Read Next

കേരളത്തില്‍ ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

error: Content is protected !!