ജയരാജന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച,​ സി.പി.ഐയ്ക്ക് ചീഫ് വിപ്പ് സ്ഥാനം


തിരുവനന്തപുരം: ഇ.പി. ജയരാജന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഇടതുമുന്നണി യോഗം അംഗീകാരം നൽകി. സി.പി.ഐയ്ക്ക് കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവി നൽകാനും യോഗം തീരുമാനിച്ചു. ചീഫ് വിപ്പ് ആരായിരിക്കണമെന്ന് സി.പി. ഐ 20 ന് ചേരുന്ന എക്സിക്യൂട്ടീവിലാണ് തീരുമാനിക്കുക. 19ന് അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തെ അറിയിച്ചു.

അതേസമയം നാളെ രാവിലെ 10ന് രാജ്ഭവനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സി.പി.എമ്മിലെ മുതിർന്ന കേന്ദ്രകമ്മിറ്റയംഗം എന്ന നിലയിൽ നിയുക്തമന്ത്രി ഇ.പി.ജയരാജനാകും മുഖ്യമന്ത്രിയുടെ ചുമതല നൽകുക. 

Avatar

സ്വന്തം ലേഖകൻ

Read Previous

മഹാരാജാസിൽ ആവേശമായി എം.എസ്.എഫ് സംസ്ഥാന യാത്ര

Read Next

മു​ൻ ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ സോ​മ​നാ​ഥ് ചാ​റ്റ​ർ​ജി (89) അന്തരിച്ചു.

error: Content is protected !!